Rawther History in malayalam

Original story link : 

https://www.britishmalayali.co.uk/news/BM018960

കാവേരീ നദീതടം ചുവപ്പിച്ച റാവുത്തന്‍മാരുടെ തുല്‍ക്കപ്പടയുടെ കഥയിലേക്ക്


പാണ്ഡ്യരാജാക്കന്‍മാരുടേയും ചോള രാജാക്കന്മാര്‍ രണ്ടു മൂന്നു നൂറ്റാണ്ടിലധികം തമിഴ് നാട് അടക്കിവാണിരുന്നു. അവരുടെ കാലശേഷം പാണ്ഡ്യരാജാക്കന്മാര്‍ ആയിരുന്നു തമിഴക സുവര്‍ണ്ണ കാലം മുന്നോട്ട് നയിച്ചത്. അപ്പോഴത്തെ ഒരു രാജാവായിരുന്നു മാരവര്‍മ്മ കുലശേഖര പാണ്ഡ്യന്‍. അദ്ദേഹത്തിന് രണ്ട് മക്കള്‍ ഉണ്ടായിരുന്നു ജാദവര്‍മ്മന്‍ സുന്ദര പാണ്ഡ്യന്‍ പിന്നെ ജാദവര്‍മ്മന്‍ വീരപാണ്ഡ്യന്‍. മൂത്തമകന്‍ സുന്ദരപാണ്ഡ്യന്‍ രാജ്ഞിയുടെ മകനും താഴെയുള്ള മകന്‍ വീരപാണ്ഡ്യന്‍ വെപ്പാട്ടിയില്‍ ഉണ്ടായ മകനുമായിരുന്നു. രാജാവിന് വീരപാണ്ഡ്യനോടായിരുന്നു കൂടുതല്‍ മമത. നിലവില്‍ ഉള്ള പാരമ്പര്യത്തിനു വിരുദ്ധമായി താഴെയുള്ള മകന്‍ രാജ്യാധികാരം കൈക്കൊള്ളും എന്ന് രാജാവ് പ്രഖ്യാപിച്ചു .ഇത് സുന്ദരപാണ്ഡ്യനെ പ്രകോപിപ്പിച്ചു. അദ്ദേഹം സ്വന്തം അച്ഛനെ വധിക്കുകയും 1310 ല്‍ സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ചു നാട്ടുരാജാക്കന്മാര്‍ വീരപാണ്ഡ്യനെ അനുകൂലിച്ചു. അതോടുകൂടി സാമ്രാജ്യത്തില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.പരാജയപ്പെട്ട സുന്ദര പാണ്ഡ്യന്‍ രാജ്യം വിട്ട് പലായനം ചെയ്തു.  

അടങ്ങിയിരിക്കാന്‍ കൂട്ടാക്കാതെ അദ്ദേഹം മറ്റൊരു ശക്തന്റെ  സഹായമഭ്യര്‍ത്ഥിച്ചു ഉത്തരേന്ത്യ ഭരിച്ചിരുന്ന  സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജി  (പത്മാവത് സിനിമയില്‍ രണ്‍വീര്‍ സിങ്ങ് അവതരിപ്പിച്ച കഥാപാത്രം.) ആയിരുന്നു ആ ശക്തിമാന്‍ .അക്കാലത്ത് ഡല്‍ഹിയില്‍ നിന്നും തുടങ്ങി ഉത്തരേന്ത്യയുടെ ഭൂരിഭാഗം പ്രവിശ്യകളും ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു അദ്ദേഹത്തിന്റെ സേനാപതി ജനറല്‍ മാലിക് കഫൂര്‍ ആയിരുന്നു ( ഒരു ഹിജഡയായ അടിമയായിരുന്നു നമ്മുടെ ഈ മാലിക് കഫൂര്‍. അതിബുദ്ധിമാനും ഭരണ തന്ത്രഞ്ജനുമായിരുന്നു. അവസാന കാലഘട്ടങ്ങളില്‍ അലാവുദ്ദീന്‍ ഖില്‍ജി ഇദ്ദേഹവുമായി അനുരാഗത്തില്‍ ആയിരുന്നതായി പറയപ്പെടുന്നു ) സുന്ദരപാണ്ഡ്യന്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന സമയത്ത് മാലിക് കഫൂര്‍ തെക്കേ ഇന്ത്യയില്‍ സാമ്രാജ്യ വികസനത്തിന്റെയും മത പ്രചരണത്തിന്റേയും ഭാഗമായി ഉണ്ടായിരുന്നു.  തമിഴ്‌നാടിന്റെ വടക്കു ഭാഗമായ  ദ്വാരക സമുദ്രത്തില്‍ ആയിരുന്നു അദ്ദേഹം സേനയുമായി നിലയുറപ്പിച്ചിരുന്നത് . കൂടിക്കാഴ്ചയ്ക്ക് ശേഷം കില്‍ജിയുടെ സേന  സുന്ദരപാണ്ട്യനെ സഹായിക്കും  എന്ന്  മാലിക് കഫൂര്‍ വാഗ്ദാനം ചെയ്തു .ഇതിന്‍പ്രകാരം സുന്ദരപാണ്ഡ്യന്റെ സഹായത്തോടുകൂടി ഈ ഖില്‍ജി സേന 1311 ല്‍ തമിഴ് നാട് ആക്രമിച്ചു .പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത് .

തുല്‍ക്കപ്പടയിലെ റാവുത്തരില്‍ ചിലര്‍ ഉടനെ തന്നെ വീരപാണ് ഡ്യന്റെ അടുത്തെത്തി കാര്യം പറഞ്ഞു. മാലിക് കഫൂറിന്റെ ഉന്നം മധുരയുടെ അഭിമാനമായ മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ അളവറ്റ സമ്പത്തായിരിക്കാം എന്ന് അവര്‍ വീരപാണ്ഡ്യനെ ബോധിപ്പിച്ചു. ഇത് ശരിയായിരിക്കാം എന്ന് തോന്നിയ വീരപാണ്ഡ്യന്‍ ക്ഷേത്രത്തിന് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. ആയിരക്കണക്കിന് മുസ്ലിം റാവുത്തര്‍ പടയാളികള്‍ ക്ഷേത്രത്തിന് കാവലായി അണി നിരന്നു . ഇതറിഞ്ഞ മാലിക് കഫൂര്‍ ഞെട്ടി പ്പോയി. ഒരു ഹിന്ദു ക്ഷേത്രം സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി അര്‍പ്പിക്കാന്‍ തയ്യാറാകുന്ന മുസ്ലിംങ്ങള്‍: അത് അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തായിരുന്നു. മുത്താള്‍ റാവുത്തറുടെ നേതൃത്വത്തിലുള്ള അശ്വ സേനയുടെ പ്രകടനം അതി പ്രശംസനീയമായിരുന്നു. ഇതിന്റെ ഓര്‍മ്മയ്ക്കായാണ് തമിഴ്‌നാട്ടിലെ മിക്ക അമ്മന്‍ കോവിലുകളിലും ദേവീക്ഷേത്രങ്ങളിലും ഒരു അശ്വാരൂഢനായ ഒരു പടയാളിയുടെ പ്രതിമ കാണുന്നത് , മുത്താള്‍ റാവുത്തറുടെ പ്രതിമ ആണത്, ലോക പ്രശസ്ത സേനാധിപനായിട്ടും മുത്താളിന്റെ പോരാട്ട വീരത്തിന് മുന്‍പില്‍ മാലിക് കഫൂറിന്റെ മുട്ട് വിറച്ചു. അദ്ദേഹത്തിന്റെ വിഖ്യാത ഖില്‍ജി സേനയുടെ പകുതിയോളം പേരുടെ ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പത്തോളം യുദ്ധങ്ങള്‍ അതിന്റെ ഭാഗമായി ഉണ്ടായി. പക്ഷേ യുദ്ധം ജയിക്കുക എന്നത് അഭിമാന പ്രശ്‌നമായപ്പോള്‍ ആക്രമണം ശക്തമാക്കാന്‍ അലാവുദ്ദീന്‍ ഖില്‍ജി ഉത്തരവിട്ടു. നീണ്ടു നിന്ന യുദ്ധങ്ങളില്‍ വളരേക്കാലം പിടിച്ചു നില്‍ക്കുക എന്നതായിരുന്നു ഖില്‍ജിയുടെ ഒരു രീതി. ഇത് മനസ്സിലാക്കിയ വീര പാണ്ഡ്യന്‍ യുദ്ധo നിര്‍ത്തുക യാണ് ബുദ്ധി എന്ന് തീരുമാനിച്ചു. അദ്ദേഹം മധുര ഖജനാവില്‍ നിന്ന് 96,000 സ്വര്‍ണ്ണ നാണയങ്ങളും മധുരയില്‍ ഉണ്ടായിരുന്ന അരിയും അവരുടെ കൈവശം ഉണ്ടായിരുന്ന മുഴുവന്‍ ആനകളേയും കുതിരകളേയും കൊടുത്ത് യുദ്ധത്തില്‍ നിന്ന് ഒഴിവായി.

അദ്ദേഹത്തിന്റെ തുര്‍ക്കി അനുയായികളുമായുള്ള പുതിയ വിവാഹബന്ധങ്ങള്‍ക്കും ഈ പരിവര്‍ത്തനങ്ങള്‍ കാരണമായി. തേവര്‍ എന്ന വിഭാഗത്തില്‍ പെട്ടവരാണ് ധാരാളായി മതം മാറിയത് . മരവരും മതം മാറിയവരില്‍ പെടുന്നു . തേവര്‍ പരമ്പരാഗത പോരാളികള്‍ ആയിരുന്നു. തമിഴ് ആയോധന കലകളായ വടിത്തല്ല് , അടി തടകളും , പിന്നെ കളരിപ്പയറ്റും മറ്റും അറിയാമായിരുന്ന പാണ്ഡ്യരാജാവിന്റെ പടയാളികള്‍ ആയിരുന്ന ഇവര്‍ തുടര്‍ന്നും സൈന്യത്തില്‍ ജോലി ചെയ്തിരുന്നു .നാദിര്‍ഷായുടെ ദൈവത്തില്‍ അവര്‍ ആകൃഷ്ടരായെങ്കിലും തങ്ങളുടെ തനതു ഹിന്ദു / തമിഴ് സംസ്‌കാരം വിടാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവര്‍ പിന്തുടര്‍ന്നുവന്ന വസ്ത്രധാരണം, ചില ഹിന്ദു ആചാരങ്ങള്‍ ( പ്രത്യേകിച്ചും വിവാഹം മുതലായ ചടങ്ങുകളോടനുബന്ധിച്ച് )എന്നിവ തുടര്‍ന്നുകൊണ്ടേയിരുന്നു ..




ഇന്നും മാറാതെ റാവുത്തര്‍ മാരെ പിന്തുടരുന്ന ആചാരങ്ങള്‍ !

 കിരീടം വയ്ക്കാത്ത രാജാവായി വിലസി . അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന തുര്‍ക്കി പടയാളികള്‍ ദേശവാസികളുമായി വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും അതിവേഗം തന്നെ ദക്ഷിണേന്ത്യയില്‍ അതു വരെ അന്യമായിരുന്ന ഒരു മിശ്ര സംസ്‌ക്കാരം രൂപപ്പെടുകയും ചെയ്തു. കാതങ്ങള്‍ അകലെ കിടന്നിരുന്ന രണ്ട് വ്യത്യസ്ത ഹിന്ദു മുസ്ലിം സംസ്‌കാരങ്ങളുടെ ദ്രുതഗതിയിലുള്ള കൂടി ചേരല്‍.




അപകടം മണത്ത ശക്തനായ മധുരൈ രാജാവ് തിരുപാണ്ഡ്യന്‍ ഈ വിദേശികളെ മുളയിലേ ഒതുക്കാന്‍ തീരുമാനിച്ചു. പക്ഷേ റാവുത്തര്‍ തുലുക്ക പടയുടെ അറബിക്കുതിരകളില്‍ ചീറി പാഞ്ഞ പടയാളികള്‍ പാണ്ഡ്യ രാജാവിനെ തകര്‍ത്തു കളഞ്ഞു. സുല്‍ത്താന്‍ മധുരയുടെ രാജാവായി . വളരേ കുറച്ചു കാലം മാത്രം നീണ്ട മധുരയിലെ 'ബാദുഷ നായകം ' എന്നറിയപ്പെട്ട സുല്‍ത്താന്‍ ഭരണം.




ഭൗദ്രമാണിക്ക പട്ടണത്തില്‍ ഇതിനകം വിക്രമ പാണ്ഡ്യന്‍ അധികാരത്തിലെത്തിയിരുന്നു. അസാമാന്യ യുദ്ധ വൈഭവമുള്ള പോരാളി ആയിരുന്നു വിക്രമ പാണ്ഡ്യന്‍. അദ്ദേഹത്തിന്റെ സേനയും ബാദുഷാ നായകത്തിന്റെ സേനയുമായി പത്ത് യുദ്ധങ്ങളാണ് നടന്നത്. ഓരോന്നും മൂന്നും നാലും ദിനങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ .സുല്‍ത്താന്റെ വെറും പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള മകന്‍ അബു താഹിറsക്കം മുഴുവന്‍ പരിവാരങ്ങളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. റോമന്‍കാരനായിരുന്ന മന്ത്രി അമീര്‍ അബ്ബാസ്, തുര്‍ക്കിക്കാരനായിരുന്ന അനുചരന്‍ ചന്ദാന പീര്‍, മെക്കയില്‍ നിന്നും വന്ന വിശ്വസ്തന്‍ ഷംസുദ്ദീന്‍ എന്നിവരും മറ്റ് അനവധി പേരും കൊല്ലപ്പെട്ടു. പക്ഷേ തളരാത്ത പോരാളി ആയിരുന്നു സുല്‍ത്താന്‍ . റാവുത്തര്‍ തുല്‍ക്കപ്പടയ്ക്ക് നാടന്‍ യുദ്ധ തന്ത്രങ്ങളും അറിയാം എന്നുള്ളത് അദ്ദേഹത്തിന് ഗുണമായി ഭവിച്ചു. അവസാനം അവര്‍ വിക്രമ പാണ്ഡ്യനെ കീഴടക്കുകയും വധിക്കുകയും ചെയ്തു.

കഴിഞ്ഞിരുന്നു. പത്തോളം യുദ്ധങ്ങള്‍ അതിന്റെ ഭാഗമായി ഉണ്ടായി. പക്ഷേ യുദ്ധം ജയിക്കുക എന്നത് അഭിമാന പ്രശ്‌നമായപ്പോള്‍ ആക്രമണം ശക്തമാക്കാന്‍ അലാവുദ്ദീന്‍ ഖില്‍ജി ഉത്തരവിട്ടു. നീണ്ടു നിന്ന യുദ്ധങ്ങളില്‍ വളരേക്കാലം പിടിച്ചു നില്‍ക്കുക എന്നതായിരുന്നു ഖില്‍ജിയുടെ ഒരു രീതി. ഇത് മനസ്സിലാക്കിയ വീര പാണ്ഡ്യന്‍ യുദ്ധo നിര്‍ത്തുക യാണ് ബുദ്ധി എന്ന് തീരുമാനിച്ചു. അദ്ദേഹം മധുര ഖജനാവില്‍ നിന്ന് 96,000 സ്വര്‍ണ്ണ നാണയങ്ങളും മധുരയില്‍ ഉണ്ടായിരുന്ന അരിയും അവരുടെ കൈവശം ഉണ്ടായിരുന്ന മുഴുവന്‍ ആനകളേയും കുതിരകളേയും കൊടുത്ത് യുദ്ധത്തില്‍ നിന്ന് ഒഴിവായി.


.

Comments

Popular Posts